തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 35,400 രൂപയാണ് വില. ഗ്രാമിന് 4,425 രൂപയും. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഇടിഞ്ഞു. ട്രോയ് ഔൺസിന് 1,822 ഡോളറാണ് വില.

ഫെബ്രുവരി 5ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 35,00 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞു നിൽക്കുന്നതാണ് സ്വര്‍ണ വില കുറയാൻ കാരണം. ഡോളര്‍ കരുത്താര്‍ജിയ്ക്കുന്നതും നിക്ഷേപകര്‍ സ്വര്‍ണം വിറ്റു ലാഭം എടുക്കുന്നതും വില ഇടിവിലേക്ക് നയിക്കുന്നുണ്ട് . വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 69.20 രൂപയാണ് വില. 8 ഗ്രാമിന് 553.60 രൂപയും.

Top