സ്വര്‍ണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. പവന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണവില രണ്ടു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,917.76 ഡോളറായാണ് ഉയര്‍ന്നത്.

ബ്രിട്ടനിലില്‍ ഉള്‍പ്പടെ കോവിഡ് കേസുകള്‍ പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന സാഹചര്യത്തിലാണ് വിലയില്‍ വര്‍ധനവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,826 രൂപയിലെത്തി. വെള്ളി വിലയിൽ ഒരു ഗ്രാമിനു 68.12 രൂപയാണ് വില. എട്ടു ഗ്രാമിന് 545.96 രൂപയും.

Top