കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു ; പവന് 36,320 രൂപ

കൊച്ചി : കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിക്കുന്നു. പവന് 36,320 രൂപയാണ് ഇന്നത്തെ വില. പവന്റെ വിലയില്‍ ഇന്ന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപകൂടി 4,540 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ചൊവ്വാഴ്ച പവന് 320 രൂപ കൂടി 36,120 രൂപയായി ഉയര്‍ന്നിരുന്നു. തിങ്കളാഴ്ചയാകട്ടെ പവന് 160 രൂപ കുറഞ്ഞ് 35,800 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

Top