കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നു ;പവന് 42,000 രൂപയായി

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്. കേരളത്തില്‍ സ്വര്‍ണവില പവന് 480 രൂപകൂടി 42,000 രൂപയിലെത്തി. വ്യാഴാഴ്ച രണ്ടുതവണ വിലകൂടി 41,520 രൂപയായിരുന്നു. 5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഓഗസ്റ്റില്‍മാത്രം പവന് 1840 രൂപകൂടി.

ദേശീയ വിപണിയില്‍ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വര്‍ധനവാണുണ്ടായത്. 10ഗ്രാം (24കാരറ്റ്) സ്വര്‍ണത്തിന്റെ വില 56,143 രൂപ നിലവാരത്തിലാണ്.

Top