സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ ; പവന് 25,920 രൂപ

gold

കൊച്ചി: സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 200 രൂപ വര്‍ധിച്ച് 25,920 എന്ന പുതിയ റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 3,240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടായിരിക്കുന്നത്. ജൂലൈ മാസം മാത്രം ഇതുവരെ പവന് 1,000 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Top