സ്വര്‍ണ വില കുതിച്ചുയരുന്നു; പവന് 25,440 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. ഗ്രാമിന് 40 രൂപ കൂടി 3,180 രൂപയും, പവന് 320 രൂപ കൂടി 25,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറിയത്.

ഇന്നലെ ഗ്രാമിന് 3,140 രൂപയായിരുന്നു സ്വര്‍ണ്ണ നിരക്ക്. പവന് 25,120 രൂപയും.

Top