സ്വര്‍ണവിലയില്‍ കനത്ത വര്‍ധനവ് ; പവന് 25,120 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കൂടിയത്. പവന് 25,120 രൂപയും ഗ്രാമിന് 3,140 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. തുടര്‍ച്ചയായ രണ്ട് ദിവസം വിലയില്‍ മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു.

Top