വീണ്ടും റെക്കോഡില്‍ കുതിച്ച് സ്വര്‍ണവില; പവന് 36,160 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോഡിലെത്തി. പവന് ഇന്ന് 16 രൂപ വര്‍ധിച്ച് 36,160 രൂപയിലും ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണ വില 36,000 കടക്കുന്നത്.

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക സാഹചര്യം തന്നെയാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഇതേതുടര്‍ന്ന് സുരക്ഷിത നിക്ഷേപമായി പലരും സ്വര്‍ണത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതാണ് വില വര്‍ധനക്കുള്ള പ്രധാന കാരണം.

സ്വര്‍ണത്തിന്റെ ഭാവി വിലയും വര്‍ധിച്ചു. 0.7 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 48,794 രൂപയായാണ് വില വര്‍ധിച്ചത്.

Top