സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് 3,120 രൂപ കുറഞ്ഞ് വില 38,880 രൂപയില്‍ തുടരുകയാണ്. 4860 രൂപയാണ് ഗ്രാമിന്.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യു.എസ്. ഫെഡ് റിസര്‍വിന്റെ യോഗതീരുമാനം പുറത്തു വന്നയുടനെയാണ് വിലയില്‍ ഇടിവുണ്ടായത്. വില വന്‍തോതില്‍ കുതിച്ചതോടെ നിക്ഷേപകര്‍ വ്യാപകമായി സ്വര്‍ണം വിറ്റ് ലാഭമെടുത്തതും താല്‍ക്കാലികമായുണ്ടായ വിലയിടിവിന് കാരണമായി.

Top