സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 36520 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 36520 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4565 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കിലായിരുന്നു. പവന് 36680 രൂപയ്ക്കാണ് രണ്ട് ദിവസവും വ്യാപാരം നടന്നത്.

Top