സ്വര്‍ണവില കുറഞ്ഞു; ഗ്രാമിന് 2,980 രൂപ

തിരുവനന്തപുരം: സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്.

ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,310 ഡോളറാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമായിരുന്നു നിരക്ക്. ഈ മാസം തുടക്കത്തില്‍ 24,520 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു.

Top