സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്നും സ്വര്‍ണത്തിന് പവന് 80 രൂപയാണ് കുറഞ്ഞത്. 38,160 രൂപയില്‍ നിന്ന് 38,080 രൂപയായി മാറി.  4760 രൂപയാണ് ഗ്രാമിന്റെ വില. നവംബര്‍ 10ന് 1,200 രൂപ കുറഞ്ഞിടത്ത് നിന്നും പിന്നീട് ഒരാഴ്ച കൊണ്ട് 400 രൂപ കൂടിയിരുന്നു.

അതേസമയം, ആഗോള വിപണിയില്‍ വിലയില്‍ കുറവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,890.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം. കോവിഡ് വാക്സിന്‍ ഫലപ്രദമാണെന്ന വിലയിരുത്തലാണ് വിലയെ സ്വാധീനിച്ചത്. വെള്ളിയുടെ വിലയിലും സമാനമായ വിലിയിടിവുണ്ടായിട്ടുണ്ട്.

Top