സ്വര്‍ണ വില കുറയുന്നു; പവന് 38,880 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. വ്യാഴാഴ്ച മാത്രം പവന്റെ വിലയില്‍ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടു ഗ്രാം സ്വര്‍ണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി.

ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് പത്തു ദിവസം പിന്നിടുമ്പോള്‍ വിലയില്‍ 3,120 രൂപയുടെ കുറവാണുണ്ടായത്.

ഒരു ഔണ്‍സ് തനി തങ്കത്തിന് 1940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡ് റിസര്‍വിന്റെ യോഗതീരുമാനം പുറത്തു വന്നയുടനെയാണ്‌ വിലയില്‍ ഇടിവുണ്ടായത്.

Top