സ്വര്‍ണവിലയില്‍ ഒരാഴ്ചയായിട്ടും മാറ്റമില്ല; ഉപഭോക്താക്കള്‍ ആശങ്കയില്‍

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ല. ഇന്ന് ഗ്രാമിന് 3,115 രൂപയാണ് സ്വര്‍ണവില. പവന് 24,920 രൂപയും. ഫെബ്രുവരി 24 ന് 24,840 രൂപയായിരുന്ന സ്വര്‍ണവില പിന്നീട് 80 രൂപ ഉയരുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നിരക്ക് 25,000 രൂപയ്ക്ക് മുകളില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,327.40 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഫെബ്രുവരി 20 നാണ് സ്വര്‍ണത്തിന് റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയായിരുന്നു ഫെബ്രുവരി 20 ലെ സ്വര്‍ണ നിരക്ക്. പവന് 25,160 രൂപയും.

Top