സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. 760 രൂപയാണ് പവന്റെ വിലയില്‍ കുറവ് വന്നത്. നിലവില്‍ പവന്റെ വില 33,680 രൂപയിലും ഗ്രാമിന്റെ വില 4210 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം 34,440 രൂപയായിരുന്നു പവന്റെ വില.

ഇതോടെ 2020 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍ നിന്ന് പവന്റെ വിലയില്‍ 8,320 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,715 ഡോളറായും കുറഞ്ഞു. ഒരു മാസത്തിനിടെ 134 ഡോളറും ആറു മാസത്തിനിടെ 216 ഡോളറുമാണ് താഴ്ന്നത്.

 

Top