സ്വർണ വില കുത്തനെ ഇടിഞ്ഞു; 760 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 760 രൂപയാണ് ഒറ്റയടിക്കു താഴ്ന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 37,920 രൂപ. ഗ്രാം വില 95 രൂപ കുറഞ്ഞ് 4740 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽനിന്ന് ഏറ്റവും താഴ്ന്ന വിലയിലേക്കാണ് സ്വർണം എത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

Top