സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 24,040 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold price

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് (31 ഗ്രാം) സ്വര്‍ണത്തിന് 1,290 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്.

Top