സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 28,320 രൂപ

gold

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 28,320 രൂപയാണ് കേരളത്തിലെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 3,540 രൂപയാണ്.

ഈ വര്‍ഷം സെപ്റ്റംബറിലാണ് സ്വര്‍ണത്തിന് ഏറ്റവും കൂടുതല്‍ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.

Top