സ്വര്‍ണ വിലയില്‍ കുറവ് ; പവന് 23,840 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 23,840 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 23,920 രൂപയിലും ഗ്രാമിന് 2,990 രൂപയിലുമാണ് വ്യാപാരം നടന്നത്. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നലെ വില മാറാതെ നിന്നത്.

Top