സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; പവന് 30,160 രൂപ

gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 30,160 രൂപയും ഗ്രാമിന് 3770 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെയും സ്വര്‍ണവില പവന് 30,160 രൂപ തന്നെയായിരുന്നു. ജനുവരി എട്ടിനായിരുന്നു സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. അന്ന് 30,400 രൂപയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്.

Top