സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 28,320

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 28,320 ആയി. ഗ്രാമിന് 3,540 രൂപയാണ് ഇന്നത്തെ വിപണി വില. വിവാഹ സീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സ്വര്‍ണവില കുതിച്ചുയരുകയാണ്. ഓഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28,000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഇത് 27,840 വരെ താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 28,320 ആയി ഉയര്‍ന്നിരുന്നു.

ആഗോളതലത്തില്‍ സാമ്പത്തിക തളര്‍ച്ച നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപരികള്‍ പറയുന്നത്.

Top