സ്വര്‍ണവില പവന് 24,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില തുടരുന്നു. സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമുണ്ടായിട്ടില്ല. വെള്ളിയാഴ്ച പവന് 120 രൂപയാണ് വര്‍ധിച്ചത്.

സ്വര്‍ണവില പവന് 24,720 രൂപയിലും ഗ്രാമിന് 3,090 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

Top