സ്വര്‍ണത്തിന് വില കുറഞ്ഞു; 32,400 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

ന്യൂഡല്‍ഹി: ബുള്ള്യന്‍ മാര്‍ക്കറ്റില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 210 രൂപ കുറഞ്ഞ് 32,400 രൂപയായി.

ബുധനാഴ്ച നടന്ന പ്രത്യേക ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തിലൂടെയാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്. സ്വര്‍ണത്തിനു പിന്നാലെ വെള്ളിയ്ക്കും വില കുറഞ്ഞിട്ടുണ്ട്. കിലോഗ്രാമിന് 300 രൂപ കുറഞ്ഞ് 39,000 രൂപയായി.

ഡല്‍ഹിയില്‍ 99.9 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് പത്തുഗ്രാമിന് 32,400 രൂപയാണ് വില. 99.5 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് 32,250 രൂപയുമാണ്.

Top