വീണ്ടും കുതിച്ച് സ്വര്‍ണവില; പവന് 35,760 രൂപയില്‍ വ്യാപാരം

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 240 രൂപ കൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 35,760 രൂപയലും ഗ്രാമിന് 4470 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജൂണ്‍ 22നാണ് ഇതിനുമുമ്പ് ഉയര്‍ന്നവിലയായ 35,680 രൂപ രേഖപ്പെടുത്തിയത്. ആഗോള വിപണിയിലും വിലകൂടി. സ്‌പോട്ട് ഗോള്‍ഡ് വില ഒരു ഔണ്‍സിന് 0.2ശതമാനം ഉയര്‍ന്ന് 1,769.59 നിലവാരത്തിലെത്തി. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,333 രൂപയായി.

കോവിഡ് വ്യാപനം തുടരുന്നതിനാല്‍സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുമെന്ന വിലയിരുത്തലാണ് വിലവര്‍ധനവിന് പിന്നില്‍.

Top