സ്വർണവില വീണ്ടും ഉയർന്നു, പവന് 38,520 രൂപ

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. അടുത്തടുത്ത രണ്ടു ദിവസമായി സ്വർണ വില ഉയരുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നത്. ഇതോടെ രണ്ട് ദിവസംകൊണ്ട് ആകെ ഉയർന്നത് 640 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്ന് 38,520 രൂപയായി. ഇന്നലെയും 320 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,985 രൂപയാണ്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഓഗസ്റ്റ് മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ

ഓഗസ്റ്റ് 1: 37,680 രൂപ
ഓഗസ്റ്റ് 2 : 37880 രൂപ
ഓഗസ്റ്റ് 3 : 37,720 രൂപ
ഓഗസ്റ്റ് 4 : 38000 രൂപ, 38200
ഓഗസ്റ്റ് 5 : 38120 രൂപ
ഓഗസ്റ്റ് 6 : 37,800 രൂപ, 38,040 രൂപ
ഓഗസ്റ്റ് 7 : 38,040 രൂപ
ഓഗസ്റ്റ് 8 : 38,040 രൂപ
ഓഗസ്റ്റ് 9 : 38,360 രൂപ
ഓഗസ്റ്റ് 10 : 38,080 രൂപ, 37,880 രൂപ
ഓഗസ്റ്റ് 11 : 37,880 രൂപ
ഓഗസ്റ്റ് 12 : 38,200 രൂപ
ഓഗസ്റ്റ് 13 : 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

Top