സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു; നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്പന നിരക്ക് 44440 രൂപയാണ്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു.

കഴിഞ്ഞ മാസം റെക്കോര്‍ഡ് വിലയിലേക്കെത്തിയ സ്വര്‍ണവില പിന്നീട കുറയുകയായിരുന്നു. ഇസ്രായേല്‍ ഹമാസ് യുദ്ധം സ്വര്‍ണവില വര്‍ദ്ധിപ്പിച്ചപ്പോള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ വര്ധിപ്പിക്കാത്ത നയം സ്വര്ണവിലയെ താഴ്ത്തുകയായിരുന്നു. സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ ലാഭമെടുത്ത് പിരിയുന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ വില കുറയാനുള്ള കാരണം.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5555 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4605 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ശനിയാഴ്ച ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയായിരുന്നു. ഒരുഗ്രാംഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Top