സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന്റെ വില 400 രൂപ കൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4450 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയിലും വിലവര്‍ധനവുണ്ടായി. സ്‌പോട് ഗോള്‍ഡ് വില ഫെബ്രുവരി 16നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയെങ്കിലും 1,817.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുണ്ടായതുമാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്.

 

Top