മൂന്ന് ദിവസമായി തുടര്‍ന്ന ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന; ഗ്രാമിന് 10 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 10 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5500 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 44,000 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4558 രൂപയായി. മൂന്ന് ദിവസമായി തുടര്‍ന്ന ഇടിവിന് ശേഷം ആണ് ഇന്ന് നേരിയ വര്‍ദ്ധനവ്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്.

സെപറ്റംബര്‍ നാലിന് മാസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നാണ് സ്വര്‍ണ വില താഴേക്ക് വന്നത്. ചൊവ്വാഴ്ച 120 രൂപ ഇടിഞ്ഞ് 44,120 രൂപയിലേക്ക് എത്തി. ബുധനാഴ്ച വീണ്ടും 120 രൂപ കുറഞ്ഞ് 44,000 രൂപയിലേക്ക് സ്വര്‍ണ വില എത്തി. വ്യാഴാഴ്ച 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. 43,920 രൂപയിലെത്തിയ സ്വര്‍ണം സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയും കുറിച്ചു.

Top