തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് 43,600 രൂപയാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5,450 രൂപ നല്‍കണം. വ്യാഴാഴ്ചയാണ് സ്വര്‍ണ വില ഈ നിലവാരത്തിലെത്തിയത്. ഈ വാരം വര്‍ധിച്ചത് 320 രൂപ. സ്വര്‍ണ വില ഉയര്‍ന്ന മൂന്ന് ദിവസങ്ങളിലായി 320 രൂപയാണ് കേരളത്തില്‍ സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം. ഈ ആഴ്ചയിലെ ആദ്യ ദിനം ഓഗസ്റ്റ് 21 ന് 43,280 രൂപയിലായിരുന്നു സ്വര്‍ണവില.

കഴിഞ്ഞ വാരം ഇടിവിലായിരുന്ന സ്വര്‍ണ വിലയില്‍ ഈ ആഴ്ച മുന്നേറ്റമുണ്ടായി. വില കുറയാതിരുന്ന ഈ വാരം 320 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം. ആദ്യ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലും മുന്നേറി. ചൊവ്വാഴ്ചയും ബുധനാഴ്ചയും 80 രൂപ വീതവും വ്യാഴാഴ്ച 160 രൂപയുമാണ് സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്.

Top