സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 45,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5685 രൂപ നല്‍കണം. ഗ്രാമിന് 5,685 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഒരാഴ്ചയായി സ്വര്‍ണവില ഉയരുന്നുണ്ട്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4715 രൂപയുമാണ്.

നവംബര്‍ ഒന്നാം തീയ്യതി 45,120 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരാഴ്ച പിന്നിട്ട് നവംബര്‍ ഏഴിലെത്തിയപ്പോള്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞു. 45,000 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 13 തീയ്യതിയാണ് സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്, 44,360 രൂപ. 21 ആം തീയതി സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.

Top