സ്വർണ വില നാലാം ദിവസവും മാറ്റമില്ലാതെ; ഗ്രാമിന് 4570

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഡിസംബർ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് വില 36,560 രൂപയാണ് വില. ഗ്രാമിന് 4570 രൂപയുമാണ് ഇന്നത്തെ വില. ഡിസംബർ പതിനേഴിനാണ് സ്വർണം ഈ മാസത്തെ ഉയർന്ന നിലയിൽ എത്തിയത്. ഡിസംബർ പതിനാറിന് ഒരു പവന് 36,240 രൂപയായിരുന്നു വില. അടുത്ത ദിവസം പവന് 320 രൂപ കൂടിയാണ് 36,560 ൽ എത്തിയത്. ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. ഡിസംബർ 16 ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി സ്വർണ വില കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് 4510 രൂപയിൽ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയർന്ന് 4525 രൂപയായി.

ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.

ദേശീയതലത്തിൽ സ്വർണത്തിന് കാര്യമായ വില വ്യത്യാസമില്ല. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് മൾട്ടി കമ്മോഡിറ്റി വിപണിയിൽ ഇന്ന് 48,590 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില കിലോയ്ക്ക് 61,901 രൂപയാണ്. അടുത്ത ബജറ്റിൽ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള നിർദ്ദേശം, തുർക്കിഷ് ലിറയുടെ ശക്തമായ ഇടിവ് എന്നിവയ്ക്കിടയിൽ ഡോളർ സൂചികയിലെ കരുത്ത് 96.55 കടന്നതിനാൽ ഡിസംബർ 17 ന് ഈ രണ്ട് വിലയേറിയ ലോഹങ്ങളുടെയും വില അന്താരാഷ്ട്ര വിപണിയിൽ ഉറച്ചതാണ്. പിന്നീട് കാര്യമായ ചലനം വിലയിൽ ഉണ്ടായിട്ടില്ല.

Top