സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഗ്രാമിന് 5760 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് വില 46,080 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് വില 4775 രൂപയാണ് നിലവിലെ വില.

ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

Top