സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. രണ്ട് ദിവസം തുടര്‍ച്ചയായി സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 280 രൂപയാണ് ഇന്നലെ സംസ്ഥാനത്ത് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4775 രൂപയുമായി. ഇന്നലത്തെ അതേ വില തന്നെയാണ് ഇന്നും.

ജൂണ്‍ ആദ്യം സ്വര്‍ണ്ണത്തിന്റെ വില കുറഞ്ഞിരുന്നു. രണ്ടും മൂന്നും ദിവസങ്ങളിലായ് വര്‍ദ്ധനവ് സംഭവിച്ചു. ഇന്നലെ വീണ്ടും സ്വര്‍ണ്ണത്തിന് വില ഇടിയുകയായിരുന്നു. മെയ് 25ന് ആയിരുന്നു സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഉണ്ടായിരുന്നത്. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു അന്നത്തെ വില.

Top