സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; വിപണി നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5685 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. ഒരാഴ്ചയായി സ്വര്‍ണവില ഉയരുന്നുണ്ട്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4715 രൂപയുമാണ്. വെള്ളിയുടെ വില ശനിയാഴ്ച ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ചെവ്വാഴ്ച സ്വര്‍ണവില 240 രൂപയോളം ഉയര്‍ന്നിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം, സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധനവിനെ തല്‍ക്കാലം പിടിച്ചു നിര്‍ത്തി.

നവംബര്‍ ഒന്നാം തീയ്യതി 45,120 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരാഴ്ച പിന്നിട്ട് നവംബര്‍ ഏഴിലെത്തിയപ്പോള്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞു. 45,000 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 13 തീയ്യതിയാണ് സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്, 44,360 രൂപ. 21 ആം തീയതി സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.

Top