സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,280 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 5410 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് വില 43,280 രൂപയുമാണ്. ഇന്നലെ സ്വര്‍ണ വിലയില്‍ ഗ്രാമിന് 35 രൂപ കുറഞ്ഞപ്പോഴാണ് വില 5410 രൂപയിലെത്തിയത്. ജൂലായ് മാസം മൂന്നാം തീയതിയാണ് നേരത്തെ ഇതേ നിലയിലേക്ക് സ്വര്‍ണ വില എത്തിയത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം ഇതുവരെ സ്വര്‍ണ വില 1,040 രൂപ കുറഞ്ഞു.

,ഈ മാസത്തിന്റെ തുടക്കത്തില്‍ 44,320 രൂപയായിരുന്നു സ്വര്‍ണവില. ഈ നിരക്കാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 18 ദിവസത്തിനിടെ ഏകദേശം ആയിരം രൂപയോളമാണ് താഴ്ന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് നിലവില്‍ സ്വര്‍ണവില. വിവാഹ സീസണുകളില്‍ സ്വര്‍ണ വില കുറയുന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്.

Top