സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയാണ് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ 480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38680 രൂപയായി. വെളളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. വെളളിയാഴ്ച 20 രൂപ കുറഞ്ഞിരുന്നു . നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4835 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ മാറ്റമില്ല. ഇന്നലെ 50 രൂപയാണ് ഉയര്‍ന്നത്. വെളളിയാഴ്ച 15 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3995 രൂപയാണ്. ജൂണ്‍ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 45 രൂപ വര്‍ധിച്ചിരുന്നു.

Top