സ്വര്‍ണവില പവന് 24,640 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. രണ്ടു ദിവസം കൊണ്ട് പവന് 240 രൂപയുടെ ഇടിവാണ് ഉണ്ടായത്.

പവന് 24,640 രൂപയിലും ഗ്രാമിന് 3,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

Top