സ്വര്‍ണവില പവന് വീണ്ടും റെക്കോഡ് നിലവാരത്തിലേയ്ക്ക്; പവന് 35,120 രൂപ

സ്വര്‍ണവില പവന് വീണ്ടും റെക്കോഡ് നിലവാരത്തിലേയ്ക്ക്. 35,120 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 4390 രൂപയാണ് ബുധനാഴ്ച ഗ്രാമിന്റെ വില.

ജൂണ്‍ 11ന് ഈ വിലരേഖപ്പെടുത്തിയശേഷം 34,880 രൂപവരെ കുറഞ്ഞിരുന്നു. പിന്നീട് 35,000 രൂപയിലേയ്ക്ക് ഉയരുകയും ചെയ്തു.

ആഗോള വിപണിയില്‍ വിലവര്‍ധിച്ചിട്ടില്ല. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,727.22 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

Top