കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

കൊച്ചി: കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില. പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി. ഒരു ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,075 രൂപയായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ്ണവില വര്‍ധിക്കുന്നത്. ഒമ്പത് ദിവസം കൊണ്ട് പവന് 2,280 രൂപയാണ് കൂടിയത്. രാജ്യാന്തര തലത്തില്‍ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വില വര്‍ധനവാണ് സ്വര്‍ണ വിലയിലും വര്‍ധനയുണ്ടാക്കായത്.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,025 രൂപയിലും പവന് 48,200 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,010 രൂപയിലും പവന് 48,080 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച് ഗ്രാമിന് 5,970 രൂപയിലും പവന് 47,760 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് ഗ്രാമിന് 5,945 രൂപയിലും പവന് 47,560 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.

Top