സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു; പവന് 34,800 രൂപ

കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനുശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 34,800 രൂപയിലും ഗ്രാമിന് 4,350 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. കഴിഞ്ഞ 18ന് രേഖപ്പെടുത്തിയ പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമാണ് ഇതുവരെയുള്ള റെക്കോര്‍ഡ് വില.

Top