തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില കൂടി; പവന് 80 രൂപ കൂടി

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,280 രൂപ ആയി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5,660 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വില്‍പ്പന പുരോഗമിക്കുന്നത്.

ഇന്നലെയും സ്വര്‍ണവില ഗ്രാമിന് 10 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5650 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,200 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4680 രൂപയാണ്.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നതാണ് സംസ്ഥാനത്തും വില ഉയരാനുള്ള കാരണം.

Top