സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉയര്‍ന്നു തന്നെ

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു തന്നെ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 45,240 രൂപയാണ് വില. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 880 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5,655 രൂപയാണ്.

വെള്ളി ഗ്രാമിന് 76 രൂപയും കിലോയ്ക്ക് 76000 രൂപയുമാണ് പുതിയ വില. കിലോ വിലയില്‍ 500 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.ദേശീയ വിപണിയില്‍ 45360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്. ഗ്രാമിന് 5670 രൂപയാണ് ഡല്‍ഹിയിലെ വില. കേരളത്തിലെ വിലയേക്കാള്‍ അല്‍പ്പം കൂടുതലാണ് ഡല്‍ഹിയില്‍.

 

Top