സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന്‌ ഇടിവ്. ഒരു പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ സ്വർണ വില കൂടിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 4700 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും 20 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 3880 രൂപയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 61 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 90 രൂപയാണ് വില.

Top