സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 34,160 രൂപ

gold rate

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 34,160 രൂപയിലും ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,270 രൂപ യിലുമാണ് വ്യാപരം പുരോഗമിക്കുന്നത്.

അതേസമയം, ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചിരുന്നു. കഴിഞ്ഞമാസം 18ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,380 രൂപയും പവന് 35,040 രൂപയുമാണ് ഇതുവരെയുള്ള റെക്കോര്‍ഡ് വില.

Top