തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില താഴോട്ട്;പുതിയ നിരക്ക് അറിയാം

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില താഴോട്ട്. ഇന്ന് സ്വര്‍ണ വില 80 രൂപ കുറഞ്ഞു.ഇതോടെ ഒരു പവന്റെ വില 46,400 രൂപ എന്നതിലേക്ക് എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്. കഴിഞ്ഞ ദിവസം 46480 രൂപയായിരുന്നു വില.

22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ 5810 ല്‍ നിന്നും 5800 ലേക്ക് എത്തി. 24 കാരറ്റ് സ്വര്‍ണത്തിലും 18 കാരറ്റ് സ്വര്‍ണത്തിലും സമാനമായ നിരക്ക് ഇടിവുണ്ടായിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 88 രൂപ കുറഞ്ഞ് 50616 ലേക്ക് എത്തി. 18 കാരറ്റിന് 72 രൂപ കുറഞ്ഞ് 37960 രൂപയുമായി.

ഡിസംബര്‍ 28 നായിരുന്നു സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വില എത്തിയത്. 47,120 രൂപയായിരുന്നു അന്നത്തെ നിരക്ക്. അന്നത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ വിലയില്‍ 720 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ സ്വര്‍ണ വില വീണ്ടും ഉയരാനുള്ള സാധ്യത ഉള്ളതിനാല്‍ തന്നെ ഈ വിലയിടിവ് ആശ്വാസമായിട്ടാണ് കാണുന്നത്.

Top