സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനു പിന്നാലെ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38,400 രൂപ. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4800 ആയി.

ഇന്നലെയാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ അഞ്ചു ശതമാനം ഉയര്‍ത്തിയത്. ഇതിനു പിന്നാലെ വില കുതിച്ചുയര്‍ന്നിരുന്നു. രാവിലെ 960 രൂപ ഉയര്‍ന്ന പവന്‍ വില ഉച്ചയ്ക്കു ശേഷം 200 രൂപ കുറഞ്ഞു. എന്നാല്‍ ഇന്നു വീണ്ടും ഉയരുകയായിരുന്നു. രണ്ടു ദിവസത്തിനിടെ 1080 രൂപയാണ് പവന് കൂടിയത്.

Top