ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ വിപണി; സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞതോടെ വില 44000 ത്തിന് താഴെയെത്തി. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ്

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4548 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. വിപണി വില 77 രൂപയാണ്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഓണത്തിന് ശേഷം കേരളത്തില്‍ വിവാഹ സീസണ്‍ സജീവമാകുന്നതോടെ സ്വര്‍ണത്തിന് ആവശ്യക്കാരേറും. വിവാഹ സീസണില്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് യാതൊരു ആശ്വാസവും നല്‍കാതെയാണ് സ്വര്‍ണ വില കയറുന്നത്.

Top