കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കൂടി

തിരുവനന്തപുരം: വമ്പന്‍ കുതിച്ചുചാട്ടം നടത്തി സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ ഇന്നും ഇന്നലെയുമായി സ്വര്‍ണവില 400 രൂപയോളമാണ് ഉയര്‍ന്നത്. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്പന നിരക്ക് 44,760 രൂപയാണ്.

വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4640 രൂപയുമാണ്. വെള്ളിയുടെ വില രണ്ട് രൂപ വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഒക്ടോബറില്‍ റെക്കോര്‍ഡ് വിലയിലേക്ക് എത്തിയെങ്കിലും നവംബറില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. ഇസ്രായേല്‍ ഹമാസ് യുദ്ധം സ്വര്‍ണവിലയെ റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തിച്ചു. എന്നാല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ വര്ധിപ്പിക്കാത്ത നയം സ്വര്ണവില കുറച്ചു.

Top