തുടര്‍ച്ചയായ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; നിരക്കറിയാം

കൊച്ചി: തുടര്‍ച്ചയായ ഉയര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5785 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 46,280 രൂപയുമായി.

ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5885 രൂപയായിരുന്നു. പവന് 320 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 47,080 രൂപയും.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള സൂചന ലഭിച്ചതാണ് സ്വര്‍ണവില കുത്തനെ ഉയരണാനുള്ള കാരണം. ചൈനയില്‍ പുതിയ വൈറസ് പടര്ന്നുനവെന്നുമുള്ള വാര്‍ത്തയും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായി.

Top