രണ്ടാം ദിവസവും കുത്തനെ കുറഞ്ഞ് സ്വര്‍ണവില

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനക്ക് പിന്നാലെ ഇന്നലെ കുറഞ്ഞ സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വര്‍ണവില ഗ്രാമിന് 4550 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 35 രൂപ കൂടി കുറഞ്ഞ് 4515 രൂപയായി. രണ്ട് ദിവസം കൊണ്ട് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 75 രൂപയാണ് കുറഞ്ഞത്.

രണ്ട് ദിവസം മുന്‍പ് 4575 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം വില വര്‍ധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് ഇന്നലെ വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ യഥാക്രമം 36720 രൂപയും 36400 രൂപയുമായിരുന്നു സ്വര്‍ണവില. ഇന്ന് ഒരു പവന്‍ വില 280 രൂപ കുറഞ്ഞു. 36120 രൂപയാണ് ഒരു പവന്റെ വില.

Top